Posts

Showing posts from August, 2021

യൂറോപ്പില്‍ ഏറ്റവുമധികം ശമ്ബളം പറ്റുന്ന താരം മെസ്സി; റൊണാള്‍ഡോ ആദ്യ അഞ്ചിലില്ല, പട്ടിക കാണാം

Image
  ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും മധികം ശമ്ബളം പറ്റുന്ന ആദ്യ അഞ്ചുതാരങ്ങളില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്​. യുവന്‍റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ കരാറോടെയാണ്​ റൊണാള്‍ഡോയു​െട ശമ്ബളം ഇടിഞ്ഞത്​. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും 480,000 പൗണ്ടാണ്​ റൊണാള്‍ഡോക്ക്​ ​ആഴ്ചയില്‍ ലഭിക്കുന്നത്​. യുവന്‍റസില്‍ നിന്നും 950,000 രൂപ ലഭിച്ചിരുന്നു. ബാഴ്​സലോണയില്‍ നിന്നും പി.എസ്​.ജിയിലേക്ക്​ കൂടുമാറിയിട്ടും ഏറ്റവുമധികം ശമ്ബളം വാങ്ങുന്ന താരമായി ലയണല്‍ മെസ്സി തുടരുകയാണ്​. ആഴ്ചയില്‍ 960,000 പൗണ്ടാണ്​ മെസ്സിയുടെ ശമ്ബളം. ഏറ്റവുമധികം ശമ്ബളം പറ്റുന്ന പത്ത്​ താരങ്ങള്‍ 1- ലയണല്‍ മെസ്സി (പി.എസ്.​ജി) -960,000 പൗണ്ട്​ 2- നെയ്​മര്‍ (പി.എസ്​.ജി) -606,000 പൗണ്ട്​ 3- ലൂയിസ്​ സുവാരസ്​ (അത്​ലറ്റികോ മാഡ്രിഡ്​) - 575,000 പൗണ്ട്​ 4- അന്‍റായിന്‍ ഗ്രീസ്​മാന്‍ (ബാഴ്​സലോണ) -575,000 പൗണ്ട്​ 5- ഗാരെത്​ ബെയില്‍ (റയല്‍ മാഡ്രിഡ്​) - 500,000 പൗണ്ട്​ 6- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്​) -480, 000 പൗണ്ട്​ 7 -റൊമേലു ലുക്കാക്കു (ചെല്‍സി) -450,000 പൗണ്ട്​ 8- കിലിയന്‍ എംബാപ്പേ (പി.എസ്​.ജി)

ക്രിസ്റ്റ്യാനോ പോയതോടെ വീണ് യുവന്റ്‌സ്; ദുര്‍ബലരായ എംപോളിക്കെതിരേയും തോല്‍വി

Image
  ടൂറിന്‍ : ക്രിസ്റ്റിയാനോ റൊണാള്‍ഡോ മടങ്ങിയതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ തോല്‍വിയിലേക്ക് വീണ് യുവന്റ്‌സ്. സീരി എയില്‍ ദുര്‍ബലരായ എംപോളിക്ക് മുന്‍പിലാണ് യുവന്റ്‌സ് വീണത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എംപോളിയയുടെ ജയം. 21ാം മിനിറ്റില്‍ എംപോളിയയുടെ ലിയോണാര്‍ഡോ മാന്‍ക്യൂസ് വല കുലുക്കിയപ്പോള്‍ മറുപടി ഗോള്‍ യുവന്റ്‌സില്‍ നിന്ന് എത്തിയില്ല. ക്രിസ്റ്റിയാനോയ്ക്ക് പകരം ഡിബാലയും ഫെഡെറിക്കുമാണ് യുവന്റ്‌സിന്റെ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഗോള്‍വല കുലുക്കാനായില്ല.

റൊണാള്‍ഡോയുടെ അഭാവത്തില്‍ യുവന്റസിന് തോല്‍വി

Image
  ടൂറിന്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ സീരി എയില്‍ എംമ്ബോളിക്കെതിരേ ഇറങ്ങിയ യുവന്റസിന് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇത്തരി കുഞ്ഞന്‍മാരായ എംമ്ബോളി യുവന്റസിനെ പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറിയ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഡിബാല, കിയേസ,മൊറാട്ട, കുളുസവേസ്‌കി, ലോക്ടെല്ലി എന്നിവരെയെല്ലാം ആദ്യ ഇലവനില്‍ ഇറക്കിയിരുന്നു. എന്നാല്‍ ഒരു ഗോള്‍ തിരിച്ച്‌ അടിക്കാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ യുവന്റസ് സമനില വഴങ്ങിയിരുന്നു. സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. ഒരു ഗോളിനാണ് റയലിന്റെ ജയം. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ബാഴ്‌സലോണ ഗെറ്റാഫയെ നേരിടും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍

Image
  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോരാട്ട മത്സരത്തില്‍ കരുത്തരായ ചെല്‍സിയും ലിവര്‍പൂളും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില നേടിയത്. പ്രവചനങ്ങള്‍ക്ക് സാധ്യതയില്ലാതിരുന്ന മത്സരത്തില്‍ 22-ാം മിനിട്ടില്‍ കൈ ഹാര്‍വെര്‍ട്സിലൂടെ ചെല്‍സിയാണ് ആദ്യ ലീഡെടുത്തത്. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ്താരം സ്‌കോര്‍ ചെയ്തത്. എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂള്‍ സമനില നേടി

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും റൊണാള്‍ഡോയ്ക്ക് ലഭിക്കുക വമ്ബന്‍ പ്രതിഫലം; താരത്തിന്റെ പ്രതിഫല കണക്കുകള്‍ ഇങ്ങനെ

Image
  അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ട മുന്‍ യുവന്റസ് താരമായ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്കുള്ള രണ്ടാം വരവിലും തന്റെ പ്രതിഫലക്കൊയ്ത്ത് തുടരുന്നു.  മികച്ച ട്രാന്‍സ്ഫറുകള്‍ കണ്ട ഈ വര്‍ഷത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കാനൊരുങ്ങുമ്ബോള്‍, കൂടുവിട്ട് കൂടുമാറിയ സൂപ്പര്‍ താരങ്ങള്‍ എല്ലാവരും തന്നെ മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ ചര്‍ച്ചയാകുന്നത് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ട്രാന്‍സ്ഫറുകളാണ്. ബാഴ്‌സയിലെ നീണ്ട കരിയര്‍ അവസാനിപ്പിച്ച്‌ മെസ്സി പി എസ് ജിയിലേക്ക് ചേക്കേറിയെങ്കില്‍, 12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തിരിച്ചുപോക്കിനാണ് റൊണാള്‍ഡോ ഒരുങ്ങുന്നത്. അവസാന നിമിഷത്തിലെ ചര്‍ച്ചകളിലൂടെ റൊണാള്‍ഡോയെ സ്വന്തമാക്കിയ യുണൈറ്റഡ്, അവരുടെ പ്രിയ താരത്തിന് മികച്ച പ്രതിഫലം തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 36 വയസ്സുകാരനായ താരം യുണൈറ്റഡിലേക്ക് മാറിയതോടെ തനിക്ക് നേരത്തെ ലഭിച്ചിരുന്ന പ്രതിഫലം കുറച്ചിട്ടുണ്ടെങ്കിലും യുണൈറ്റഡില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്

പിഎസ്ജിയിലെ മെസ്സിയുടെ അരങ്ങേറ്റ മല്‍സരം ഇന്ന്

Image
  പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന്.ഫ്രഞ്ച് ലീഗ് വണ്ണില്‍ റൈംസിനെതിരേയാണ് താരത്തിന്റെ ആദ്യ മല്‍സരം.  രാത്രി 12.15നാണ് മല്‍സരം. ഇന്ന് പ്രഖ്യാപിച്ച ടീമിന്റെ ആദ്യ ഇലവനില്‍ മെസ്സി ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്ബാണ് ബാഴ്‌സലോണയില്‍ നിന്നും താരം പിഎസ്ജിയിലെത്തിയത്. എന്നാല്‍ മല്‍സരത്തിന് താരം ഫിറ്റ് അല്ലെന്ന കാരണത്താല്‍ പിന്നീടുള്ള മല്‍സരങ്ങളില്‍ മെസ്സിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. കരിയറില്‍ ആദ്യമായാണ് ബാഴ്‌സയല്ലാത്ത മറ്റൊരു ജെഴ്‌സിയില്‍ മെസ്സി പ്രതൃക്ഷപ്പെടുന്നത്. ക്ലബ്ബ് വിടാനിരിക്കുന്ന കിലിയന്‍ എംബാപ്പെയും ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വൂട്ട്, ജിയോ ടിവി എന്നിവയില്‍ പിഎസ്ജിയുടെ ഇന്നത്തെ മല്‍സരം കാണാം. ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയും കാണാം.

കാന്റെക്ക് വീണ്ടും പരിക്ക്

Image
  ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെക്ക് വീണ്ടും പരിക്ക്. പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ലിവര്‍പൂളിനെതിരായ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. സാദിയോ മാനെയുടെ ടാക്കിളില്‍ ആണ് കാന്റെക്ക് പരിക്കേറ്റത്. തുടര്‍ന്ന് പരിക്കേറ്റ കാന്റെക്ക് പകരം രണ്ടാം പകുതിയില്‍ കോവസിച്ച്‌ ആണ് ചെല്‍സിക്ക് വേണ്ടി ഇറങ്ങിയത്. മത്സരത്തില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെല്‍സി ലിവര്‍പൂളിനെതിരെ 1-1ന് സമനില പിടിച്ചിരുന്നു. നേരത്തെ സൂപ്പര്‍ കപ്പ് ഫൈനല്‍ മത്സരത്തിന്റെ വാം അപ്പിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. തുടര്‍ന്ന് പ്രീമിയര്‍ ലീഗ് സീസണില്‍ ചെല്‍സിയുടെ ആദ്യ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ കാന്റെ കളിച്ചിരുന്നില്ല. തുടര്‍ന്ന് നടന്ന ആഴ്‌സണലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പകരക്കാരനായാണ് കാന്റെ ഇറങ്ങിയത്.

ക്ളോപ്പിന്റെ തട്ടകത്തിലേക്ക് ഇന്ന് ടൂഷലിന്റെ പടയെത്തുന്നു, പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടം

Image
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടത്തില്‍ ലിവര്‍പൂളും ചെല്‍സിയും നേര്‍ക്കുനേര്‍. ആദ്യത്തെ 2 മത്സരങ്ങളും ജയിച്ച ഇരു ടീമുകളും ഇന്ന് ജയിച്ചു കിരീട പോരാട്ടത്തില്‍ തങ്ങളുടെ കരുത്ത് പ്രകടിപികനാവും ശ്രമിക്കുക. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ലിവര്‍പൂളിന്റെ തട്ടകത്തില്‍ കിക്കോഫ്. തന്ത്രങ്ങള്‍ക്ക് പേരുകേട്ട, കഴിവ് തെളിയിച്ച 2 ജര്‍മ്മന്‍ പരിശീലകരുടെ പോരാട്ടം കൂടിയാകും ഇന്നത്തേത്. കരുത്ത് ഏറെയുള്ള പ്രതിരോധവും ലിവര്‍പൂളിന്റെ അതിശക്തമായ പ്രതിരോധവും തമ്മിലാകും ഇന്നത്തെ പോരാട്ടം. പക്ഷെ ലുകാകുവിന്റെ വരവോടെ ചെല്‍സിയുടെ ആക്രമണവും ശക്തമാണ്. ചെല്‍സി നിരയില്‍ കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യത ഇല്ല എങ്കിലും ലുക്കാകുവിന് ഒപ്പം വെര്‍ണര്‍ ആക്രമണ നിരയില്‍ എത്താന്‍ സാധ്യത ഉണ്ട്. ലിവര്‍പൂള്‍ നിരയില്‍ ഫാബിഞ്ഞോ കളിക്കാന്‍ സാധ്യത ഇല്ല.

മാഞ്ചസ്റ്റര്‍ താരം ബെഞ്ചമിന്‍ മെന്‍ഡി ബലാത്സഗ കേസില്‍ അറസ്റ്റില്‍; പിടിയിലായത് 16 വയസുള്ള മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍

Image
  മാഞ്ചസ്റ്റര്‍ സിറ്റി താരവും ഫ്രഞ്ച് ദേശീയ ടീമംഗവുമായ ബെഞ്ചമിന്‍ മെന്‍ഡി ബലാത്സംഗ കേസില്‍ അറസ്റ്റില്‍.  16 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, കേസില്‍ അറസ്റ്റിലായതിനു പിന്നാലെ മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി. ഒക്ടോബര്‍ 2020നും ഓഗസ്റ്റ് 2021നും ഇടയില്‍ ലൈംഗിക അതിക്രമവും ബലാത്സംഗവും നടത്തിയെന്നാണ്​ 27 കാരനായ താരത്തിനെതിരെ മൂന്ന് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്​.2017ലാണ് മൊണാക്കോയില്‍ നിന്ന് ലെഫ്റ്റ് ബാക്കായ മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തുന്നത്. ഒരു പ്രതിരോധനിര താരത്തിനുള്ള റെക്കോര്‍ഡ് പ്രതിഫല തുകയോടെയായിരുന്നു മെന്‍ഡിയുടെ സിറ്റിയിലേക്കുള്ള വരവ്.പൊലീസ് അറസ്റ്റ് ചെയ്ത മാഞ്ചസ്റ്റര്‍ സിറ്റി താരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്ന് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, കേരള യുണൈറ്റഡിനോട് പക വീട്ടുമോ

Image
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രീസീസണിലെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്‌ കേരള യുണൈറ്റഡ് തന്നെ ആണ് ഇന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. കഴിഞ്ഞ ആഴ്ച സൗഹൃദ മത്സരത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കേരള യുണൈറ്റഡിനായിരുന്നു വിജയം. അന്ന് എതിരില്ലാത്ത ഒരു ഗോളിനാണ് കേരള യുണൈറ്റഡ് വിജയിച്ചത്. ഇന്ന് വിജയത്തോടെ ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കങ്ങള്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്താന്‍ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. വിദേശ സൈനിംഗുകളായ ലൂണ സിപോവിച് എന്നിവര്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനായി കളത്തില്‍ ഇറങ്ങിയേക്കും. ഇത് കഴിഞ്ഞാല്‍ ഒരു സന്നാഹ മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. അടുത്ത ആഴ്ച കാശ്മീര്‍ ടീമിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുക. ഇന്നത്തെ മത്സരം വൈകിട്ട് 4 മണിക്കാണ്. കളി തത്സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലില്‍ കാണാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

Image
ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. യുവന്റസുമായുള്ള ചര്‍ച്ചക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോര്‍ഗെ മെന്‍ഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ ക്ലബ് മാറ്റം സംബന്ധിച്ച സൂചന ബലപ്പെടുത്തിയത്. സിറ്റിയില്‍ ചേക്കേറുന്ന കാര്യം യുവന്റസിലെ സഹതാരങ്ങളോട് ക്രിസ്റ്റ്യാനോ പറഞ്ഞതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്റ്റ്യാനോയുടെ ശമ്ബള ഇനത്തില്‍ വന്‍തുകയാണ് യുവന്റസ് ചെലവിടുന്നത്. താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ആഴ്ചയില്‍ 500,000 പൗണ്ട്(അഞ്ച് കോടിയിലേറെ രൂപ) യുവന്റസിന് ലഭിക്കും. ചാമ്ബ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോയെ യുവന്റസിലേക്ക് എത്തിച്ചത്. ആ ലക്ഷ്യം സാധിക്കാത്തതിന് പുറമെ സീരി എ കിരീടവും യുവന്റസിന് നഷ്ടമായിരുന്നു. സീരി എ കിരീടം വീണ്ടെടുക്കാന്‍ ക്രിസ്റ്റ്യാനോയുടെ സേവനം ആവശ്യമില്ലെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ 25 മില്യണ്‍ യൂറോ (219 കോടിയോളം രൂപ) നല്‍കാന്‍ സന്നദ്ധരായ ക്ലബിന് ക്രിസ്റ്റ്യാനോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം. സൂപ്പര്‍ താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റി ഇത്രയ

മഞ്ചേസ്റ്റർ സിറ്റിയിലേക്കുള്ള ക്രിസ്ത്യനോയുടെ ചർച്ചകൾ സജീവമാകുന്നു

Image
 യുവന്റസ് വിടാന്‍ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് സിറ്റിയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഡിമാര്‍സിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്ട്രൈക്കറെ തേടുന്ന സിറ്റി റൊണാള്‍ഡോയെ സൈന്‍ ചെയ്യാന്‍ ഒരുക്കമാണ്. എന്നാല്‍ 20മില്യണ്‍ മാത്രമെ സിറ്റി വേതനമായി റൊണാള്‍ഡോക്ക് വാഗ്ദാനം ചെയ്യുന്നുള്ളൂ. രണ്ട് വര്‍ഷത്തെ കരാറും സിറ്റി നല്‍കും. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഈ ചര്‍ച്ചകള്‍ വിജയിക്കുമോ എന്നത് സംശയമാണ്. മാഞ്ചസ്റ്റര്‍ സിറ്റി അല്ലാതെ ഒരു ക്ലബും റൊണാള്‍ഡോക്ക് ആയി ഇപ്പോള്‍ രംഗത്തില്ല. അതുകൊണ്ട് തന്നെ റൊണാള്‍ഡോ യുവന്റസില്‍ തന്നെ തുടരും എന്നാണ് യുവന്റസ് വിശ്വസിക്കുന്നത്. റൊണാള്‍ഡോക്ക് ആയി നല്ല ഓഫര്‍ വരിക ആണെങ്കില്‍ താരത്തെ വില്‍ക്കാന്‍ യുവന്റസ് ഒരുക്കമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരമായി കണക്കാക്കുന്ന റൊണാള്‍ഡോ സിറ്റിയിലേക്ക് പോയാല്‍ അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരില്‍ റൊണാള്‍ഡോക്ക് എതിരെ വലിയ പ്രതിഷേധം ഉണ്ടാക്കും.

എല്ലാം റയലിന്റെ നാടകം എന്ന് പിഎസ്ജി

Image
  കൈലിയന്‍ എംബാപ്പെക്ക് പാരീസ് സെന്റ്-ജെര്‍മെയ്ന്‍ വിടാന്‍ ആഗ്രഹമുണ്ടെങ്കിലും റയല്‍ മാഡ്രിഡ് താരത്തിനെ 'നിയമവിരുദ്ധമായാണ്' പെരുമാറുന്നതെന്ന് ഫ്രഞ്ച് ക്ലബ്ബിന്റെ കായിക ഡയറക്ടര്‍ ലിയോനാര്‍ഡോ അവകാശപ്പെടുന്നു.പി‌എസ്‌ജിയിലെ തന്റെ കരാറിന്റെ അവസാന വര്‍ഷത്തില്‍ എംബാപ്പെ പ്രവേശിച്ചു, ഒരു വിപുലീകരണവുമായി ബന്ധപ്പെട്ട് ക്ലബുമായി ഇതുവരെ ഒരു കരാറില്‍ എത്തിയിട്ടില്ല. 188 മില്യണ്‍ ഡോളര്‍ തുക അടങ്ങുന്ന ബിഡ് എംബാപ്പെക്ക് വണ്ടി റയല്‍ നല്‍കി കഴിഞ്ഞു. 'കൈലിയന്‍ എംബാപ്പെ പോകാന്‍ ആഗ്രഹിക്കുന്നു, അത് വ്യക്തമാണ്.വിന്‍ഡോ അടക്കുന്നതിന്‌ തൊട്ട് മുന്നേ ഈ ഓഫര്‍ ആയി വരുന്ന റയലിന്റെ ഉദ്ദേശം അത്ര നല്ലതല്ല.ഈ സീസണില്‍ തന്നെ താരത്തിനെ കൊണ്ടുവരാന്‍ തങ്ങള്‍ എല്ലാം ശ്രമിച്ചു എന്ന് എംബാപ്പെയേ വിശ്വസിപ്പിക്കാന്‍ ആണ് ഈ പ്രഹസനം.അങ്ങനെ ആണെകില്‍ അടുത്ത സീസണില്‍ അദ്ധേഹത്തെ ഫ്രീ ആയി വാങ്ങാന്‍ അവര്‍ക്ക് എളുപ്പം ആയി.'പി‌എസ്‌ജി മേധാവി ആര്‍‌എം‌സി സ്പോര്‍ട്ടിനോട് പറഞ്ഞു.

അര്‍ജന്റീന സ്ട്രൈക്കറെ കൂടെ ഇന്റര്‍ മിലാന്‍ സ്വന്തമാക്കുന്നു

Image
  ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്റര്‍ മിലാന്‍ ഒരു സ്ട്രൈക്കറെ കൂടെ ടീമില്‍ എത്തിക്കുകയാണ്. അര്‍ജന്റീന സ്വദേശിയായ ജോഖിന്‍ കൊറേയ ആണ് ഇന്റര്‍ മിലാനില്‍ എത്തുന്നത്. ലാസിയോയുടെ താരം ലോണ്‍ അടിസ്ഥാനത്തില്‍ ആകും ഇന്റര്‍ മിലാനില്‍ എത്തുന്നത്. പിന്നീട് 30 മില്യണ്‍ നല്‍കി ഇന്ററിന് താരത്തെ സ്ഥിര കരാറില്‍ സ്വന്തമാക്കുകയും ചെയ്യാം. 2018 മുതല്‍ സെവിയ്യയില്‍ ഉള്ള താരമാണ് കൊറേയ. ലുകാകുവിന് പകരക്കാരനായി രണ്ട് സ്ട്രൈക്കര്‍മാരെ ടീമില്‍ എത്തിക്കും എന്ന ഇന്റര്‍ മിലാന്‍ വാക്ക് ഇതോടെ സത്യമാകും. നേരത്തെ അവര്‍ ജെക്കോയെയും സ്വന്തമാക്കിയിരുന്നു. കൊറേയ മുമ്ബ് സെവിയ്യക്കായും സാമ്ബ്ഡോറിയക്കായും കളിച്ചിട്ടുണ്ട്. അര്‍ജന്റീന ദേശീയ ടീമിനായി ഏഴ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട് .

1400 കോടിയുടെ ഓഫര്‍; എംബാപ്പെയെ ക്ഷണിച്ച്‌ റയല്‍ മാഡ്രിഡ്, കുലുങ്ങാതെ പിഎസ്ജി

Image
പാരിസ്: പി എസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക് വേണ്ടി വലയെറിഞ്ഞ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡ്. 160 ദശലക്ഷം യൂറോ(13,93 കോടി രൂപ)യുടെ വമ്ബന്‍ ഓഫറാണ് റയല്‍ താരത്തിന് മുമ്ബില്‍ വച്ചിട്ടുള്ളത്. വാര്‍ത്തയോട് ഇരു ക്ലബുകളും പ്രതികരിച്ചിട്ടില്ല. പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടിയാണ് എംബാപ്പെയ്ക്കുള്ളത്. താരത്തെ വിടില്ലെന്ന നിലപാടാണ് പിഎസ്ജിക്കുള്ളത്. മെസ്സി കൂടി വന്നതോടെ മെസ്സി-നെയ്മര്‍-എംബാപ്പെ ത്രയം അണിനിരക്കുന്ന സ്വപ്‌നതുല്യമായ മുന്നേറ്റനിരയാണ് പിഎസ്ജിയുടെ ലക്ഷ്യം. ബാഴ്‌സലോണയില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസ്സി ക്ലബിലെത്തിയതിന് പിന്നാലെയാണ് 22കാരന്‍ ക്ലബ് വിടുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്. ട്രാന്‍സ്ഫര്‍ വിപണി മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവര്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. റയലിന്റെ ഓഫറിന് മുമ്ബില്‍ പിഎസ്ജി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പി എസ് ജി താരം ഇകാർഡിക്ക് പരിക്ക്;ലോക കപ്പ്‌ യോഗ്യത മത്സരത്തിൽ അര്ജന്റീനയിൽ കളിക്കാൻ കഴില്ല

Image
 പി എസ് ജിയുടെ താരമായ ഇക്കാര്‍ഡിക്ക് ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. തോളിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നും താരം ഒരു മാസത്തോളം പുറത്തിരിക്കും എന്നും ക്ലബ് അറിയിച്ചു.ബ്രെസ്റ്റിന് എതിരായ മത്സരത്തില്‍ ആയിരുന്നു താരത്തിന് പരിക്കേറ്റത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗോള്‍ നേടിക്കൊണ്ട് മികച്ച രീതിയില്‍ തുടങ്ങിയ ഇക്കാര്‍ഡിക്ക് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. താരത്തെ തിരികെ അര്‍ജന്റീന ദേശീയ ടീമിലേക്ക് എടുക്കാന്‍ സകലോനി ആലോചിക്കുന്നുണ്ടായിരുന്നു. ഈ പരിക്കോടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്ക് ഉള്ള സ്ക്വാഡില്‍ നിന്ന് ഇക്കാര്‍ഡിയെ അര്‍ജന്റീന പരിഗണിച്ചില്ല. ഇക്കാര്‍ഡിക്ക് പരിക്ക് ആയതിനാല്‍ ലയണല്‍ മെസ്സി അടുത്ത പി എസ് ജി മത്സരത്തില്‍ ആദ്യ ഇലവനില്‍ എത്തും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് FCയുടെ ഹോം സ്റ്റേഡിയം

Image
  മലപ്പുറം ഓഗസ്റ്റ് 18 : മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് FCയുടെ ഹോം സ്റ്റേഡിയം കേരള യുണൈറ്റഡ് FCയുടെ പുതിയ ഹോം സ്റ്റേഡിയമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം തീരുമാനിച്ച. കുറച്ചു ദിവസങ്ങള്‍ മുന്‍പ് ആയിരിന്നു സ്റ്റേഡിയം സംബന്ധിച്ച്‌ കരാര്‍ ഉപ്പു വെച്ചത്. സെപ്റ്റംബറില്‍ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന്‍ മുമ്ബുള്ള പരിശീലന ക്യാമ്ബ് ഉണ്ടനെ തന്നെ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് യുണൈറ്റഡ്. "മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേരള യുണൈറ്റഡ് FCയുടെ ഹോം stadium കരാറില്‍ ഉപ്പു വെച്ചു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഫുട്ബോളിന് അതിയായി സ്നേഹിക്കുന്ന മലപ്പുറത്തിന്റെ ഹൃദയ ഭാഗത്താണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ നിലവാരം തീര്‍ച്ചയായും ഒരു പടി മുകളിലാണ്. " കേരള യുനൈറ്റഡ് FC CEO ഷബീര്‍ മണ്ണാരില്‍ പറഞ്ഞു. "പയ്യനാട് സ്റ്റേഡിയം കേരള യുണൈറ്റഡിന് വേണ്ടി അനുവദിച്ചു തന്ന സ്പോര്‍ട്സ് കൗണ്‍സിലിന് കേരള യുണൈറ്റഡിന്റെ പേരില്‍ നന്ദി അറിയിക്കുന്നു" മാനേജിങ് ഡയറക്ടര്‍ സക്കറിയ കൊടുവേരി നന്ദി അറിയിച്ചു.

ലയണൽ മെസിയുമായുള്ള ബന്ധം മോശമായി"- താരം ക്ലബ് വിട്ടതിനെക്കുറിച്ച് പ്രതികരിച്ച് ലപോർട്ട

Image
   ബാഴ്‌സയിലെ പ്രതിസന്ധികളെക്കുറിച്ചും മറ്റും വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ലയണൽ മെസി ക്ലബ് വിടാനുണ്ടായ കാരണം വ്യക്തമാക്കി പ്രസിഡന്റായ യോൻ ലപോർട്ട. ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച അദ്ദേഹം അവസാന സമയത്ത് ക്ലബും താരവും തമ്മിലുള്ള ബന്ധം മോശമായിരുന്നു എന്നും സമ്മതിച്ചു."നിരവധി വർഷങ്ങളായി വിജയകരമായി മുന്നോട്ടു പോയിരുന്ന ഒരു ബന്ധമായിരുന്നു ഏതെങ്കിലും അവസാന സമയങ്ങളിൽ അതു മോശമായിരുന്നു. മെസിയെ അവതരിപ്പിച്ചത് എല്ലാ ബാഴ്‌സലോണ ആരാധകരെയും പോലെ എനിക്കും വിചിത്രമായി തോന്നി. താരം ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നായിരുന്നു എനിക്കു താൽപര്യം. പക്ഷെ ഞങ്ങൾ ശരിയായ തീരുമാനമാണ് എടുത്തത്, ബാഴ്‌സയാണ് മറ്റെല്ലാത്തിനേക്കാളും വലുത്." ഞാനദ്ദേഹത്തിന് നന്മകൾ നേരുന്നു, താരം സന്തോഷത്തോടെ തുടരണം എന്നാണു എന്റെ ആഗ്രഹം. മെസിയത് അർഹിക്കുന്നു. ഇപ്പോൾ ഞങ്ങൾ എതിരാളികളായിരിക്കാം, തന്നെ എതിരാളികളായി തന്നെയാണ് ഇനി പലപ്പോഴും കൈകാര്യം ചെയ്യേണ്ടത്." ലപോർട്ട പറഞ്ഞു.

ലൗട്ടാരോ മാര്‍ട്ടിനെസ് ഇന്റര്‍ മിലാൻ വിടില്ല എന്ന് ഏജന്റ്

Image
 ലൗട്ടാരോ മാര്‍ട്ടിനെസ് ക്ലബ് വിടില്ല എന്ന് താരത്തിന്റെ ഏജന്റ് വ്യക്തമാക്കി. ലൗട്ടാരോ ഇന്റര്‍ മിലാനില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നും ഇന്ററിന്റെ ഭാവി പ്രൊജക്ടില്‍ താരത്തിന് വിശ്വാസം ഉണ്ട് എന്നും ഏജന്റ് പറഞ്ഞു. പ്രീമിയര്‍ ലീഗ് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നു പക്ഷെ ഇന്ററില്‍ തുടരാന്‍ ആണ് താരം എന്നുന്‍ ആഗ്രഹിച്ചത്. ലൗട്ടാരോയുടെ പുതിയ കരാര്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു. ലൗട്ടാരോയ്ക്കായി സ്പര്‍സിന്റെ 60 മില്യണ്‍ ഓഫര്‍ വന്നു എങ്കിലും താരത്തെ വില്‍ക്കില്ല എന്നായിരുന്നു ഇന്റര്‍ മിലാന്‍ നിലപാട് എടുത്തത്. ഇതിനകം തന്നെ ലുകാകുവിനെ വിറ്റ ഇന്റര്‍ മിലാന്‍ ലൗട്ടാരോയെ കൂടെ വിറ്റാല്‍ ആരാധകരുടെ പ്രതിഷേധം ഉയര്‍ന്നേനെ‌.ഇന്റര്‍ മിലാന്‍ ഭയക്കുന്നു. ലൗട്ടാരോ സ്പര്‍സിന്റെ ഓഫര്‍ അംഗീകരിക്കാന്‍ ഒരുക്കമായിരുന്നു എങ്കിലും ഇന്റര്‍ സ്പര്‍സുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. 24കാരന്‍ കഴിഞ്ഞ മൂന്ന് സീസണിലും ഇന്ററിനായി തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2018ല്‍ റേസിംഗ് ക്ലബില്‍ നിന്നായുരുന്നു താരം ഇന്ററിലേക്ക് എത്തിയത്. ഇന്റര്‍ മിലാനു വേണ്ടി നൂറിലധികം മത്സരങ്ങള്‍ ലൗട്ടാരോ ക

മെസ്സിയില്ലാ ബാർസ യുഗത്തിന് വിജയ തുടക്കം

Image
  ക്യാംപ് നൗ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ സ്പാനിഷ് ലീഗിലെ ആദ്യ മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. റയല്‍ സോസിഡാഡിനെതിരേ 4-2ന്റെ ജയമാണ് ബാഴ്‌സ നേടിയത്.പിക്വെ(19), ബ്രെത്ത് വൈറ്റ്(45, 59), റോബര്‍ട്ടോ (90) എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. മെഫിസ് ഡിപ്പേ, ഡി ജോങ്, ബ്രെത്ത് വൈറ്റ് എന്നിവരാണ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് സെല്‍റ്റാ വിഗോയെ തോല്‍പ്പിച്ചു. സെവിയ്യ എതിരില്ലാത്ത മൂന്ന് ഗോളിന് റയോ വാല്‍ക്കാനോയെ തോല്‍പ്പിച്ചു. 22,000ത്തിലധികം ആരാധകര്‍ മല്‍സരം കാണാനുണ്ടായിരുന്നു. പുതിയ സൈനിങ് സെര്‍ജിയോ അഗ്വേറ പരിക്കിനെ തുടര്‍ന്ന് രണ്ട് മാസം പുറത്താണ്.

ഫുട്ബോൾ ലോകത്തെ ഇതിഹാസം ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു

Image
  മ്യൂണിച്ച്‌: ജര്‍മനിയുടേയും ബയേണ്‍ മ്യൂണിച്ചിന്റേയും എക്കാലത്തെയും മികച്ച താരമായ ഗേര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1972 ല്‍ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പ്, 1974 ല്‍ ഫുട്ബോള്‍ ലോകകപ്പ്, ക്ലബ്ബ് ലോകകപ്പ്, മൂന്ന് യൂറോപ്യന്‍ കപ്പുകള്‍, നാല് തവണം ബുണ്ടസ്ലിഗ കിരീടം എന്നിവ നേടി. 1970 ലെ ബാലന്‍ ദി ഓര്‍ ജേതാവും മുള്ളറായിരുന്നു. ബുണ്ടസ്ലിഗയില്‍ 365 ഗോളുകള്‍ എന്ന മുള്ളറിന്റെ നേട്ടം ഇന്നും തകര്‍ക്കാതെ നിലനില്‍ക്കുകയാണ്. ഒരു സീസണില്‍ 40 ഗോളെന്ന മുള്ളറിന്റെ റെക്കോര്‍ഡ് പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോസ്കി കഴിഞ്ഞ സീസണില്‍ മറികടന്നിരുന്നു. "എഫ്.സി.ബയേണിന് ഇന്ന് കറുത്ത ദിനമാണ്. ഗേര്‍ഡ് മുള്ളര്‍ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍ ആയിരുന്നു. നല്ല വ്യക്തിത്വത്തിന്റെ ഉടമയും ഫുട്ബോള്‍ ലോകത്ത് ഏറെ സ്വീകാര്യനുമായിരുന്നു അദ്ദേഹം," ബയേണിന്റെ പ്രസിഡന്റ് ഹെര്‍ബെര്‍ട്ട് ഹൈനര്‍ പറഞ്ഞു. രണ്ട് ലോകപ്പില്‍ നിന്നായി 14 ഗോളുകളാണ് മുള്ളര്‍ നേടിയത്. 1972 ല്‍ തന്റെ കരിയറിലെ മികച്ച ഫോമില്‍ കളിച്ച താരം രാജ്യത്തിനും ക്ലബ്ബിനുമായി കേവലം 69 മത്സരങ്ങളില്‍ നിന്ന് 85 തവണ സ്കോര്‍ ചെയ്തു. നാല് പതിറ്റാണ്ടുകള്‍ക്ക്

എഫ് സി ഇന്ന് അവരുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരത്തിന് ഇന്ന് ഇറങ്ങും

Image
   എഫ് സി ഇന്ന് അവരുടെ എ എഫ് സി കപ്പ് പ്ലേ ഓഫ് മത്സരത്തിന് ഇറങ്ങും. മാല്‍ഡീവ്സ് ക്ലബായ ഈഗിള്‍സിനെ ആണ് എ എഫ് സി കപ്പില്‍ ഇന്ന് ബെംഗളൂരു എഫ് സി നേരിടുന്നത്. നേരത്തെ കൊറോണയും ബെംഗളൂരു എഫ് സിയുടെ കൊറോണ പ്രൊട്ടോക്കോള്‍ ലംഘനവുമൊക്കെ കൊണ്ട് മാറ്റിവെച്ച പ്ലേ ഓഫ് മത്സരം ആണ് ഇന്ന് നടക്കുന്നത്. പ്ലേ ഓഫ് ജയിച്ചാല്‍ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഡിയില്‍ എ ടി കെയ്ക്ക് ഒപ്പം ചേരും. ബെംഗളൂരു എഫ സിയും എ ടി കെ മോഹന്‍ ബഗാനും ആണ് എ എഫ് സി കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അല്‍ മസിയ, ബസുന്ധര കിംഗ്സ് എന്നീ ക്ലബുകളും ഗ്രൂപ്പില്‍ ഉണ്ടാകും. ബെംഗളൂരു എഫ് സി സ്ക്വാഡില്‍ നാലു മലയാളികള്‍ ഉണ്ട്. ആശിഖ് കുരുണിയന്‍, ലിയോണ്‍ അഗസ്റ്റിന്‍, ഇനായത്, ഷാരോണ്‍ എന്നിവരാണ് ബെംഗളൂരുവിനൊപ്പം മാല്‍ഡീവ്സിലേക്ക് യാത്ര തിരിച്ച മലയാളികള്‍.ഇന്ന് രാത്രി 8 മണിക്കാണ് മത്സരം 

ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്‌ക്കെതിരേയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച്‌ ബ്രസീല്‍

Image
  സാവോപോളോ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ നിരവധി താരങ്ങളെ നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപിച്ചത്. ലീഡ്‌സ് യുനൈറ്റഡിന്റെ റഫീന, യുവതാരം ക്ലഡീനോ എന്നിവരും ടീമില്‍ ആദ്യമായി ഇടം നേടി. അടുത്ത മാസം രണ്ട് മുതലാണ് മല്‍സരങ്ങള്‍. രണ്ടിന് ചിലിക്കെതിരേയും അഞ്ചിന് അര്‍ജന്റീനയ്‌ക്കെതിരേയും ഒമ്ബതിന് പെറുവിനെതിരേയുമാണ് മല്‍സരങ്ങള്‍. ടീം: ഗോള്‍ കീപ്പര്‍-അലിസണ്‍, എഡേഴ്‌സണ്‍, വെവര്‍ടണ്‍. പ്രതിരോധം-തിയാഗോ സില്‍വ, മാര്‍ക്വിനസ്, എഡര്‍ മിലിറ്റാവോ, ലൂക്കാസ് വെരിസിമോ, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ, ഡാനി ആല്‍വ്‌സ്, അരാന. മധ്യനിര- ബ്രൂണോ, കസിമറോ, ഫബീനോ, ഫ്രെഡ്, ക്ലഡീനോ, എവര്‍ട്ടണ്‍, പക്വേറ്റ. ഫോര്‍വേഡ്-നെയ്മര്‍, ഫിര്‍മിനോ, കുന്‍ഹ, റഫീന, ജീസുസ്, റിച്ചാര്‍ലിസണ്‍, ഗബിഗോള്‍

ബുണ്ടസ് ലീഗിൽ വീണ്ടും ചരിത്രം ആവർത്തിച്ച് ലെവെണ്ടോസ്കി

Image
  ബുണ്ടസ് ലീഗയില്‍ വീണ്ടും ചരിത്രമെഴുതി പോളിഷ് സൂപ്പര്‍ സ്റ്റാര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി. തുടര്‍ച്ചയായ ഏഴാം സീസണിലും ഓപ്പണിംഗ് മാച്ചില്‍ ഗോളടിച്ചാണ് പുതിയൊരു ബുണ്ടസ് ലീഗ റെക്കോര്‍ഡ് ലെവന്‍ഡോസ്കി സ്വന്തം പേരിലാക്കിയത്. ബുണ്ടസ് ലീഗയില്‍ തുടര്‍ച്ചയായ നാലം തവണയും ടോപ്പ് സ്കോറര്‍ ആയിട്ടുണ്ട് ലെവന്‍ഡോസ്കി. കഴിഞ്ഞ സീസണില്‍ 41 ലീഗ് ഗോളുകള്‍ അടിച്ച്‌ ഇതിഹാസ താരം ജെര്‍ദ് മുള്ളറിന്റെ റെക്കോര്‍ഡും ലെവന്‍ഡോസ്കി മറികടന്നിരുന്നു. കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് തന്നെ ലെവന്‍ഡോസ്കി ഈ സീസണിലും ഗോള്‍ വേട്ട തുടങ്ങി. ഇന്ന് കളിയുടെ 42ആം മിനുട്ടില്‍ കിമ്മിഷിന്റെ പാസില്‍ ഗോളടിച്ചെങ്കിലും ജൂലിയന്‍ നാഗെല്‍സ്മാന്റെ കീഴില്‍ കന്നിയങ്കത്തിന് ഇറങ്ങിയ ബയേണിന് ജയം നേടാനായില്ല.

പ്രീമിയർ ലീഗിന് ഇന്ന് തുടക്കം;ആദ്യ മത്സരം ബ്രൻഡ്‌ഫോർഡും അർസേനലും തമ്മിൽ

Image
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ഇന്ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഇന്ന് ആദ്യ മത്സരത്തില്‍ ആഴ്സണലും ലീഗിലേക്ക് പ്രൊമോഷന്‍ നേടിയ ബ്രെന്റ്ഫോര്‍ഡും ആണ് ഇറങ്ങുന്നത്. ബ്രെന്റ്ഫോര്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സ്റ്റാര്‍ നെറ്റ്വര്‍ക്കിലും ഹോട്ട്സ്റ്റാറിലും കാണാന്‍ ആകും. അവസാന സീസണില്‍ ചാമ്ബ്യന്‍സ് ലീഗ് യോഗ്യത പോലും നേടാന്‍ ആകാതിരുന്ന ആഴ്സണല്‍ ഇത്തവണ ടോപ് 4 ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്. മികച്ച ട്രാന്‍സ്ഫറുകള്‍ നടത്തിയാണ് ആഴ്സണല്‍ ഇത്തവണ എത്തിയത്‌. ബ്രെന്റ്ഫോര്‍ഡ് ചാമ്ബ്യന്‍ഷിപ്പില്‍ നിന്നാണ് വരുന്നത് എങ്കിലും അവരുടെ മാനേജ്മെന്റും ടീമും ഒക്കെ വലിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഇത്തവണ ലീഗില്‍ തുടരുക മാത്രമായിരിക്കില്ല ബ്രെന്റ്ഫോര്‍ഡിന്റെ ലക്ഷ്യം. ലീഗ് ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഞായറാഴ്ച സ്പര്‍സിനെ ആകും ആദ്യ മത്സരത്തില്‍ നേരിടുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ യുണൈറ്റഡിനെയും, ലിവര്‍പൂള്‍ നോര്‍വിച് സിറ്റിയെയും ആകും ആദ്യ മത്സരത്തില്‍ നേരിടുക.