റൊണാൾഡോക്ക് ഇറ്റലിയുമായുള്ള മത്സരത്തിൽ ചില പ്രഹരങ്ങൾ കിട്ടുമെന്ന് അറിയാമെന്ന് ഇറ്റലി താരം ബൊനുച്ചി


റൊണാൾഡോക്ക് ഇറ്റലിയുമായുള്ള മത്സരത്തിൽ ചില പ്രഹരങ്ങൾ കിട്ടുമെന്ന് അറിയാമെന്ന് ഇറ്റലി താരം ബൊനുച്ചി


ഇറ്റലിയുമായുള്ള മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില പ്രഹരങ്ങൾ കിട്ടുമെന്ന്, റൊണാൾഡോക്ക് തന്നെ അറിയാമെന്ന് ഇറ്റാലിയൻ ഡിഫെൻഡറായ ലിയനാർഡോ ബോനുച്ചി,


മാർച്ച്‌ മാസത്തിൽ നടക്കുന്ന ഖത്തർ ലോകകപ്പ് യോഗ്യത പ്ലേ ഓഫിനുള്ള ഗ്രൂപ്പ്‌ സിയിലാണ് കരുത്തരായ ഇറ്റലിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുമുള്ളത്.


ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള പ്ലേ ഓഫ് കളിക്കുന്ന 12 ടീമുകൾ മൂന്നു ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും, നാല് ടീമുകളുള്ള ഒരു ഗ്രൂപ്പിൽ നിന്ന് ഒരു ടീമാണ് മാത്രമേ ലോകകപ്പ് യോഗ്യത നേടുകയെന്നത് കൊണ്ട്, പ്ലേ ഓഫ് കളിക്കുന്ന 12 ടീമുകളിൽ 3 ടീം മാത്രമേ ലോകകപ്പ് കളിക്കുകയുള്ളൂ.


ഗ്രൂപ്പ്‌ സിയിൽ പോർച്ചുഗൽ vs തുർക്കി, ഇറ്റലി vs നോർത്ത് മാസിഡോണിയ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾ തമ്മിലാണ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഏറ്റുമുട്ടുക, ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള ഗ്രൂപ്പിലെ ഈ അവസാന മത്സരത്തിൽ പോർച്ചുഗൽ vs ഇറ്റലി മത്സരം വരാൻ സാധ്യത കൂടുതലാണ് 


"റൊണാൾഡോ പറഞ്ഞത് ഞാൻ കേട്ടു, ഞങ്ങൾ വരാൻ സാധ്യതയുള്ള പോർച്ചുഗൽ vs ഇറ്റലി മത്സരത്തെ പറ്റി തമാശരൂപേണ സംസാരിച്ചിരുന്നു, ഗ്രൗണ്ടിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം, തനിക്ക് ചില പ്രഹരങ്ങൾ കിട്ടുമെന്ന് റൊണാൾഡോക്ക് അറിയാം."  - ബൊനുച്ചി പറഞ്ഞു.


Comments

Popular posts from this blog

Live today

Live