ഉറുഗ്വയ്ക്കെ തിരെ മെസ്സി കളിക്കുമോ

 ഉറുഗ്വേയ്‌ക്കെതിരായ അർജന്റീനയുടെ വരാനിരിക്കുന്ന 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് അർജന്റീന നായകനായ ലയണൽ മെസ്സി മത്സരത്തിൽ പങ്കെടുക്കുമോ എന്നതിനെ കേന്ദ്രീകരിച്ചാണ്.

കാൽമുട്ടിനും ഹാംസ്ട്രിംഗിനും പരിക്കേറ്റതിനാൽ മെസ്സിക്ക് പിഎസ്ജിയുടെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായി. എന്നിരുന്നാലും, ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി അർജന്റീന ദേശീയ ടീമിൽ അദ്ദേഹം ചേർന്നു .






ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്ന അർജന്റീനയുടെ കൂട്ടായ പരിശീലന സെഷനുകളിൽ ലിയോ മെസ്സി പങ്കെടുത്തിരുന്നു. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഉറുഗെയ്, ബ്രസീൽ എന്നീ രണ്ട് വമ്പൻ ടീമുകളെയാണ് അർജന്റീന നേരിടുന്നത്.


അർജന്റീനിയൻ മാധ്യമം TyC സ്‌പോർട്‌സ് സൂചിപ്പിക്കുന്നത് ലിയോ മെസ്സിയുടെ കാര്യത്തിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനിയുടെ പദ്ധതി എന്ന് പറയുന്നത് ഉറുഗ്വേയ്‌ക്കെതിരെ ആദ്യ ഇലവനിൽ മെസ്സിയെ കളിപ്പിക്കുകയും പിന്നീട് മത്സരത്തിനിടെ പിൻവലിക്കുകയും ചെയ്യുക. അല്ലെങ്കിൽ, മെസ്സിയെ മത്സരത്തിനിടെ പകരക്കാരനായി കളിപ്പിക്കുക എന്നതാണ്.


എന്നാൽ, മെസ്സി പരിക്കിന്റെ അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ, മത്സരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും മെസ്സി പങ്കെടുക്കാൻ സാധ്യതയുള്ളതായും കാണപ്പെടുന്നുണ്ട് .

ഉറുഗ്വേയുമായുള്ള ഏറ്റുമുട്ടലിന് ഒരു ദിവസം മുമ്പ് വ്യാഴാഴ്ച മറ്റൊരു പരിശീലന സെഷൻ നടത്താനൊരുങ്ങുകയാണ് അർജന്റീന ടീം.

Comments

Popular posts from this blog

Live today

Live