സിദാൻ psg പരിശിലാകനാക്കുന്നു

 


*സിനദിന്‍ സിദാനെ ടീമിലെത്തിക്കാന്‍ നീക്കം ശക്തമാക്കി പി.എസ്.ജി*


ഏറെ നാളായി യൂറോപ്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരാണ് പരിശീലകനായ സിനദിന്‍ സിദാന്റേത്. പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയേക്കും എന്നായിരുന്നു ആദ്യമായി കിംവദന്തി പരന്നത്. എന്നാല്‍ ഇപ്പോള്‍ സിദാനെ കുറിച്ച് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.


ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി ക്ലബിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി സിദാനെ സമീപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. പാരിസിലെ ആഡംബര ഹോട്ടലായ റോയല്‍ മോന്‍സിയോയില്‍ പി.എസ്.ജി അധികൃതരും സിദാനും തമ്മില്‍ ചര്‍ച്ച നടത്തിയതായി ലെ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ട്രര്‍ ലിയനാര്‍ദോ, ക്ലബ് ജനറല്‍ മാനേജറും സിദാന്റെ സുഹൃത്തുമായ ജീന്‍ ക്ലോഡെ ബ്ലാങ്ക് എന്നിവരാണ് ഫ്രഞ്ച് പരിശീലകനായി ചര്‍ച്ച നടത്തിയെന്ന് ലെ പാരിസിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.





ചാംപ്യന്‍സ് ലീഗില്‍ ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷമായിരുന്നു പി.എസ്.ജി അധികൃതര്‍ സിദാനുമയി കൂടിക്കാഴ്ച നടത്തിയത്. പി.എസ്.ജിയില്‍ അത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത പൊച്ചറ്റീനോയുടെ കാര്യത്തില്‍ ക്ലബിന് അത്ര മതിപ്പില്ലാത്ത അവസ്ഥയിലാണിപ്പോള്‍.


യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി പൊച്ചറ്റീനോ എത്താനുള്ള സാധ്യകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ഖത്തര്‍ ലോകകപ്പോടെ ഫ്രാന്‍സ് ദേശീയ ടീമിന്റെ ചുമതല ഒഴിയുന്ന ദിദിയര്‍ ദെശാംപ്‌സിന്റെ പകരക്കാരനായി സിദാന്‍ വരുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ സിദാന്‍ ഇപ്പോള്‍ ആ ശ്രമത്തില്‍ നിന്ന് അല്‍പം പിറകിലോട്ട് പോയിട്ടുണ്ടെന്നാണ് വിവരം.


Comments

Popular posts from this blog

Live today

Live